മെക്സിക്കോ സിറ്റി: ഫിഫ ലോകകപ്പിൽ എക്വഡോറിനെ 2-0ന് കീഴടക്കി ആതിഥേയരായ മെക്സിക്കോ. ഇതോടെ പ്രീക്വാർട്ടറിലേക്ക് പ്രവേശിച്ചിരിക്കുകയാണ് മെക്സിക്കോ. ......
ആംസ്റ്റർഡാം: ഫിഫ ലോകകപ്പിൽ മൊറോക്കോയോട് തോറ്റ് നെതർലൻഡ്സ് നോക്കൗട്ടിൽ നിന്ന് പുറത്തായതിന് പിന്നാലെ മുഖ്യപരിശീലകൻ റൊണാൾഡ് കോമാൻ രാജിവെച്ചു. സാമൂഹികമാധ്യമമായ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച വികാരനിർഭരമായ കുറിപ്പിലൂടെയാണ് അദ്ദേഹം തീരുമാനം പ്രഖ്യാപിച്ചത്.
ലോകകപ്പിൽ രാജ്യത്തിന് ചരിത്രവിജയം സമ്മാനിക്കണമെന്ന സ്വപ്നമാണ് ടീമിനുണ്ടായിരുന്നതെന്നും, ആ ലക്ഷ്യം കൈവരിക്കാനാകാത്തതിലെ വേദന വാക്കുകളിൽ വിവരിക്കാനാകില്ലെന്നും കോമാൻ പറഞ്ഞു. ......
ന്യൂജഴ്സി: ഫിഫ ലോകകപ്പിൽ ഫ്രാൻസ് പ്രീക്വാർട്ടറിലേക്ക് മുന്നേറി. സ്വീഡനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് കീഴടക്കിയാണ് ഫ്രഞ്ച് ടീം നോക്കൗട്ട് റൗണ്ടിൽ സ്ഥാനം ഉറപ്പിച്ചത്. ......
ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സത്തിൽ ഏറെ വീറും വാശിയും നിറഞ്ഞ മത്സരങ്ങളിലൊന്നായിരുന്നു മൊറോക്കോ - നെതർലൻഡ്സ് മത്സരം. യൂറോപ്യൻ വമ്പന്മാരായ നെതർലൻഡ്സും ആഫ്രിക്കൻ കരുത്തരായ മൊറോക്കോയും ആദ്യം മുതൽ തന്നെ താരങ്ങൾ തമ്മിൽ ഏറ്റുമുട്ടലിന്റെ വക്കിലെത്തിയിരുന്നു. ......
ബോസ്റ്റൺ: ഫിഫ ലോകകപ്പിൽ മുൻ ചാമ്പ്യന്മാരായ ജർമനിയുടെ കിരീട സ്വപ്നങ്ങൾക്ക് അപ്രതീക്ഷിത വിരാമം. ആവേശകരമായ പോരാട്ടത്തിൽ പരാഗ്വെയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റാണ് ജർമനി ടൂർണമെന്റിൽ നിന്ന് പുറത്തായത്.
നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചു. ......
ന്യൂയോർക്ക്: ലീഡ് വഴങ്ങിയ ശേഷവും ശക്തമായ തിരിച്ചുവരവ് നടത്തി ജപ്പാനെ 2-1ന് കീഴടക്കി ബ്രസീൽ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് റൗണ്ടിൽ പ്രീ ക്വാർട്ടറിലേക്ക് മുന്നേറി. ഇഞ്ചുറി ടൈമിൽ ഗബ്രിയൽ മാർട്ടിനെല്ലി നേടിയ നിർണായക ഗോളാണ് ബ്രസീലിന് നാടകീയ ജയം സമ്മാനിച്ചത്.
മത്സരത്തിന്റെ 29-ാം മിനിറ്റിൽ കെയ്ഷു സാനോയുടെ തകർപ്പൻ ലോങ് റേഞ്ച് ഷോട്ടിലൂടെയാണ് ജപ്പാൻ ആദ്യം ലീഡെടുത്തത്. ......
ലോസ് ആഞ്ജലീസ്: ഫിഫ ലോകകപ്പിൽ പ്രീ-ക്വാർട്ടർ ബെർത്ത് ഉറപ്പിക്കുന്ന ആദ്യ ടീമായി കാനഡ ചരിത്രം കുറിച്ചു. റൗണ്ട് ഓഫ് 32 മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് കാനഡയുടെ മുന്നേറ്റം. ......
ന്യൂയോർക്ക്: ഫിഫ ലോകകപ്പിൽ ഗോൾമഴ പെയ്ത ഓസ്ട്രിയ–അൾജീരിയ പോരാട്ടം 3-3 സമനിലയിൽ അവസാനിച്ചു. ഇഞ്ചുറി ടൈമിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടിയതോടെയാണ് നാടകീയ സമനില പിറന്നത്. ......
ഡാലസ്: ലോകകപ്പിൽ തുടർച്ചയായി ഏഴ് മത്സരങ്ങളിൽ ഗോളടിക്കുന്ന ആദ്യ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി ലയണൽ മെസ്സി. മെസ്സിയുടെ റെക്കോഡ് ഗോളിന് സാക്ഷിയായ മത്സരത്തിൽ ജോർദാനെ 3-1ന് തോൽപ്പിച്ച അർജന്റീന, ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും വിജയിച്ച് ഒന്നാം സ്ഥാനക്കാരായി റൗണ്ട് ഓഫ് 32ലേക്ക് മുന്നേറി. ......
ന്യൂയോർക്ക്: ഗ്രൂപ്പ് കെ പോരാട്ടത്തിൽ കൊളംബിയക്കെതിരെ ഗോൾരഹിത സമനില നേടിയ പോർച്ചുഗൽ രണ്ടാം സ്ഥാനക്കാരായി റൗണ്ട് ഓഫ് 32-ലേക്ക് മുന്നേറി. ഏഴ് പോയിന്റുമായി കൊളംബിയ ഗ്രൂപ്പ് ചാമ്പ്യന്മാരായപ്പോൾ അഞ്ച് പോയിന്റുമായി പോർച്ചുഗൽ രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ......